Tuesday, December 1, 2009

ചൂണ്ട

ജനിച്ചപ്പോള്‍ എനിക്കൊരു ചൂണ്ടയുണ്ടായിരുന്നു
രണ്ടിലായപ്പോള്‍ അത് രണ്ടണ്ണമായി
പിന്നെ വളര്‍ന്നപ്പോള്‍ നാലായി ആറായി
ജീവിതത്തിന്റെ അനന്തതയില്‍ (?) പലവട്ടം
മുങ്ങി തപ്പി , പൊടിമീനുകള്‍ വലുതാവട്ടെ
പെരുമീനുകള്‍ മൂര്‍ച്ചയില്‍ കുരുങ്ങി
അപ്പോഴും കണ്ണുകള്‍ തുറന്നിരുന്നു
അവയ്ക്ക് കണ്ണുകള് ന്ടായിരുന്നില്ലല്ലോ , ഒരിക്കലും !

Tuesday, October 27, 2009

പരിചിതന്‍

അന്നും അവന്‍ വന്നു
മുടിയില്‍ മെല്ലെ തലോടി
കൈകള്‍ തഴുകി , നെറ്റിയില്‍ ചുംബിച്ചു
അരയിലമരുന്ന വിറപൂണ്ട വിരലുകള്‍
ഇരുളിന്റെ കുഴികള്‍ ആ മിഴികള്‍
മുമ്മൂന്നു പല്ലുകള്‍ , നാവു രണ്ടോ അതെ നാലോ ?
വാല്മാത്രം ഒന്നേ ഉള്ളു , പാവം
കരയുന്നോ ചിരിക്കുന്നോ , അതെ ചിന്തിച്ച് ഉറങ്ങുന്നോ
ഒന്നു തൊട്ടാലോ , തണുപ്പ് ചൂടു വഴു വഴുപ്പ് ?
ശേ ! നാശം കറന്റ് പോയി !

Wednesday, October 14, 2009

പ്രജനനം

ആണ്‍ കിളി പെണ്‍ കിളിയോട് ചോദിച്ചു
നീ വരുന്നോ , കൂട് കൂട്ടാന്‍പറ്റിയ ഒരിടം കണ്ടു
നീ സൈബീരിയന്‍ ഞാന്‍ വെറും എരണ്ട
അത് വേണ്ട , നിന്റെ ദേശാടന പദവി പോകും
എന്കിലൊരു ലിവിംഗ് ടുഗേതെര്‍ ആയാലോ ?
രേഖയില്‍ നീ നിന്റെ വീടില്
ഞാന്‍ എന്റെ കൂട്ടിലും
ഏത് രേഖയില്‍ ? നേര്‍ രേഖയിലോ
അതെ വിപരീത വിശുദ്ധ രേഖയിലോ ?
ഒരു ലോണിനു അപേക്ഷിച്ചാലോ
സ്ഥാവര ജങ്കമ വിവരങ്ങള്‍ നീ പന്കുവേച്ചോ ?
ഇല്ലെങ്ങിലും വിവരാവകാശമുണ്ടല്ലോ
ഇല്ല ഒരു വിവരവും ഇല്ല ,
ഹൊ ! വിഷത്തിനും വിലക്കുരവില്ല
പുല്ലും തവളയും , ഞണ്ടും ഞ വിണി യും
പിണ്ണാക്കും തവിടും ഇറക്കുമതി ചെയ്യുമോ
വേണ്ട , ഈ പ്രജനനം ഇതോടെ തീരട്ടെ .

Wednesday, October 7, 2009

കരയാതിരിക്കുക

കരയാതിരിക്കുക കൂട്ടുകാരീ
നീയിനി കണ്ണീര്‍ കളയാതിരിക്കുക കൂട്ടുകാരീ
ചന്തയിലിന്നു കണ്ണീരിന്‍ വില റെക്കോര്‍ഡ്‌
നീയിതു പൂഴ്ത്തി ഒരു കരിഞ്ചന്ത തുടങ്ങുക
നിന്റെ കൂനിലെ ആലിന്റെ കായകള്‍
മൂപ്പെത്ത്തുന്നത് വരെ നീ കാക്കുക
അത് വരെ നീ കരിമ്പടം കളയാതെ നോക്കുക
അര്‍ദ്ധ രാത്രിയോളം കുട വിടരാതെ പാര്‍ക്കുക
ക്യാമറ കണ്ണുകള്‍ കാണാതെ പോകുക
കണ്ണുകള്‍ക്കുള്ളില്‍ കാഴ്ച ഇല്ലെന്നു നടിക്കുക
കാമം കര്‍പ്പൂരം കൊണ്ടു മറയ്ക്കുക
കരയാതിരിക്കുക നീയിനി കഴുത ചമയാതിരിക്കുക

പറങ്കി മാവുകള്‍ പൂത്തപ്പോള്‍

ഇന്നും കണ്ട സ്വപ്നവും അത് തന്നെ
കക്കൂസും നെല്ലി മരവും കഴിഞ്ഞുള്ള
പറങ്കി മാവ് പൂത്തിരിക്കുന്നു !
ഓര്‍മയിലെവിടെയും പൂവിടാത്ത
ഒരിക്കലും കായ്കള്‍ തൂങ്ങി നിറയാത്ത
നിറവും മണവും പടര്‍താത
ചെടികളെല്ലാം നമുക്കു പാഴ്ചെടികള്‍
മരങ്ങളെല്ലാം വെറും പാഴ്മരങ്ങള്‍
ഒന്നും വിളയാത്ത , കാറും ലോറിയും കേറാത്ത
ഫ്ലാറ്റിനു മേല്‍ ഭീഷണി മണക്കുന്ന
ഭൂമിയെല്ലാം എനിക്ക് വെറും തരിശു നിലം
പാഴ്മരങ്ങള്‍ പൂവിടാറില്ല പൂന്തെനൂട്ടാറുമില്ല
എന്നിട്ടും ഈ വൈകിയ വേളയില്‍
ആ പറങ്കി മാവ് പൂത്തിരിക്കുന്നു !
ശരി നാളെ തന്നെ അത് വെട്ടി മാറ്റണം
ഇനിയും പൂക്കാത്ത മാവുകള്‍ക്ക് ഒരു പാഠമാകട്ടെ
പാഴ് മരമെന്ന പേരു മായ്ക്കാതിരിക്കട്ടെ .

Friday, August 21, 2009

പെണ്ണ്

നീ ഒരു പെണ്ണ്
നീ മാത്രം ഒരു പെണ്ണ്
നീ മാത്രമാണോ പെണ്ണ്
നീയും ഒരു പെണ്ണ്
നീയും ഒരു പെണ്ണോ ?
നീ വെറുമൊരു പെണ്ണ്
നീ വെറുമൊരു പെണ്ണോ ?
നീ ഇന്നൊരു പെണ്ണ്
നീ ഇന്നുമൊരു പെണ്ണ്
നീ എന്നുമൊരു പെണ്ണ്
നീ ഇന്നുമൊരു പെണ്ണോ ?
നീയും ഇന്നൊരു പെണ്ണ്
നിനക്കുല്ലിലൊരു പെണ്ണ്
നിനക്കുള്ളിലും പെണ്ണോ ?
നീയാണ് പെണ്ണ്
നീ പെണ്ണാണ്
നീ പെണ്ണാണോ ?
നീ പെണ്ണ്
നീയെന്നും പെണ്ണ് !

Monday, July 27, 2009

പരുപരുത്ത പ്രണയങ്ങളില്‍ ഒന്നു !

മൂന്നാം ക്ലാസ്സില്‍ മൂന്നു നിക്കറുകളാനുണ്ടായിരുന്നത്
മൂന്നും പരുപരുത്ത പരുത്തി തുണിയില്‍
ഇനി അത് പരുത്തി തന്നെ അല്ലെ ?
തുണികളെ പറ്റിഅന്നും ഇന്നും ഒരെത്തും പിടിയുമില്ല .
വേലായുധന്‍ സാറിന്റെ ഖദറും മേരി ടീച്ചറിന്റെ സാരിയും
എന്തിന് മൂന്നു സിയിലെ ഉമ്മുവിന്റെ തട്ടം പോലും പരുപരുത്തത്
കള്ള്ഷാപ്പിലെ ബെഞ്ചും കണ്ടന്‍ പൂച്ചയുടെ മീശയും
അച്ഛന്റെ താടിക്കും ഉര കടലാസിന്റെ പരുപരുപ്പ് .
പിന്നെ എപ്പോഴോ പരുപരുപ്പും വളര്‍ന്നു
വഴിയും പുഴയും പാടവും നീണ്ടു നീണ്ടു പോയി
നടന്നു നടന്നാവാം പാദവുംപരുപരുത്തത്
പിന്നീട് എന്നോ അറിഞ്ഞു
മരണവും ജീവിതവും എല്ലാം പരുപരുത്തത് തന്നെ
അന്ന് അവള്‍ പറഞ്ഞു ,
നീ വെറും ഒരു പരുപരുത്തവന്‍ തന്നെ .

Tuesday, June 9, 2009

മണമില്ലാത്ത പക്ഷി

പൊള്ളുന്ന വേനലിന്റെ ഒരു പാളിയില്‍
നീ ഒരു മഞ്ഞു തുള്ളിയായി എന്നോ തെളിഞ്ഞു
സന്ധ്യയില്‍ ദൂരെ എവിടെയോ ചന്ദനമരങ്ങളുടെ
നിഴലില്‍ അവര്‍ പ്രണയം കൈമാറിയോ ?
പൂത്തു നിന്ന നീര്‍മാതളം കൊഴിയുന്നതും
വീണ്ടും തളിര്‍ത്തു പൂവിടുന്നതും സ്വപന്മായിരുന്നോ ?
തുലവര്‍ഷമേഘങ്ങളുടെ വിഷാദം ഒഴുക്കിയത്
നീ പറയാതെ പറഞ്ഞതു ഒക്കെ ആ
നഷ്ടപ്പെട്ട നീലാംബരിയെ പറ്റിയല്ലേ
നിറുകയിലെ ചുംബനത്തിനു നെയ്പായസതിന്റെ
രുചിയും മണവും
സ്നേഹത്തിനു വിരല്‍ സ്പര്‍ ശമുണ്ടെന്നു
എപ്പോഴോ പഠിച്ചു , പിന്നെ ഉറക്കത്തില്‍
വെളിവില്‍ പ്രജ്ഞയില്‍ മനസ്സില്‍ ഹൃദയത്തില്‍
ആഴമേറിയ ഒരു മുറിവിന്റെ മൌനം കനത്തു
സ്വര്‍ണ ചിറകുള്ള പക്ഷിയുടെ മണം നിറഞ്ഞു
കാലം കൊത്തി പറക്കുന്ന വെളുത്ത കണ്ണുകളുള്ള പക്ഷി

Thursday, May 28, 2009

നിറങ്ങള്‍ !

പച്ച - പഞ്ചായത്ത് കിണറില്‍ നിന്നു ആരും കുടിച്ച മധുരമുള്ള വെള്ളം
മഞ്ഞ - തൂങ്ങിച്ചത്ത ശാരദ ചേച്ചിയുടെ പേരു അച്ചടിച്ചു വന്ന കടലാസ്
നീല - തുപ്പലില്‍ തപ്പിത്തടഞ്ഞ , ഇരുണ്ട പുകച്ചുരുളുകള്‍ ക്കിടയിലൂടെ കണ്ടത്
ചുവപ്പ് - കടം കേറി മരിച്ച കൊച്ചാപ്പി ചേട്ടന് ബാങ്ക് മാനേജര്‍ സമ്മാനിച്ച ഒരു നാട
വെള്ള - എഴുത്ത് കാണാന്‍ കഴിയാത്ത ഒരു കണ്ണട
കറുപ്പ് - ആത്മ കഥ എഴുതിയ കള്ളന്‍ കുമാരന്റെ ആദ്യ രാത്രി
ഓറഞ്ച് - പഴുക്കാതെ താഴെ പോയ വിമാനത്തിന്റെ കറുത്ത പെട്ടി
ചാര - അപ്പുറത്തെ രാധ ചേച്ചിയുടെ കോഴി
പുള്ളി - കൊച്ചിന്റെ അച്ഛനായ മാന്‍

Wednesday, May 20, 2009

പൌലോ കൊയ്‌ലോയും പശുവും

ഇന്നലെയോ അതെ മിനിഞ്ഞാന്നോ ഇനി നാലാം നാളാണോ
ദിവസമോര്‍മയില്ലെന്‍കിലും സമയമോര്‍മയുണ്ട്
കുമാരേട്ടന്‍ പശുവിനെ കറക്കാന്‍ വരുന്ന സമയം
പശുവും കുമാരേട്ടനും സ്ഥിരം ക്ലീഷേകള്‍
എന്നാവും നിങ്ങടെ വിചാരം
മണ്ടന്മാര്‍ വായനക്കാര്‍
ഞങ്ങള്‍ എഴുത്ത് കാരുടെ ബുദ്ധി നിങ്ങള്‍ക്കില്ലല്ലോ
പറഞ്ഞു വന്നത് ആ സമയത്തെ പറ്റിയാണ്
ആ സമയത്താണ് കുമാരെറ്റൊനോടോപ്പമ അയാള്‍ വന്നത്
വേറെ ആരുമല്ല , പൌലോ കൊയ്‌ലോ !
പശുവിനെ കറക്കുന്ന കല പഠിക്കാന്വുമോ
ഒരു സംശയം , അല്ലെങ്കിലും സംശയമോഴിഞ്ഞാല്‍ പിന്നെ കവിത വരുമോ
അപ്പോഴാണ്‌ അയാളുടെ വക ഒരു ചോദ്യം
നീ എന്താണ് എന്നെ മാത്രം വായിക്കാത്തത്
ഉദ്ദേശം മനസ്സിലായി മൂന്നാം ലോക വായനക്കാരുടെ എണ്ണം !
അതിന് എന്നെ കിട്ടില്ല
അപ്പൊ നീ മാര്‍ക്വേസ് നെരൂദ എന്തിന് മുകുന്ദനെ വരെ വായിച്ചില്ലേ
ആനന്ദിനെ വായിച്ചു വായിച്ചു ഉറങ്ങിയില്ലേ
അത് വിപ്ലവം പ്രതിവിപ്ലവം മാജിക്‌ ഒക്കെ പഠിക്കാന്‍
ഇപ്പൊ അതൊക്കെ നിര്ത്തി ആശാനെ
വൈറ്റ് ടൈഗര്‍ ബ്ലാക്ക്‌ ലേബല്‍ ആണ് കോമ്പിനേഷന്‍
പിന്നെ ഇടക്കിടെ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കും
മൂന്നുമുക്കില്‍ വിജയന് പഞ്ചായത്ത് റോഡില്‍ അജയന്
ടൌണ്‍ ഹാളില്‍ ചാണ്ടിക്ക് മൈതാനത്ത് തൊമ്മന്
പുസ്തകങ്ങള്‍ ഒക്കെ ഞാന്‍ ദെ ആ പശുവിനു കൊടുത്തു
അവളെ എട്ടിലെ പശുവാ , പുല്ലിനൊക്കെ എന്താ വില .

തെരഞ്ഞെടുപ്പ്‌

ആദിയില്‍ ഞാനൊരു ബീജമായിരുന്നോ?
അന്നും തെരഞ്ഞെടുക്കാന്‍ ഒരു വാതില്‍ മാത്രം
പിന്നെ ജീവന്റെ പാത
അവിടെയും ഒരേ ഒരു വഴി മാത്രം
പുലരി കാണാന്‍ ഒരു വഴി മാത്രം
പുതു മഞ്ഞു കൊള്ളാന്‍ ഒരേ ഒരു വഴി മാത്രം
കാറ്റില്‍ പുഴയില്‍ ആഴിയില്‍ ഒക്കെ ഒരു വഴി
ഇരുളിലാണ്ട വഴിയില്‍ വീണ്ടും ഒരു വഴി
പൊരുള്‍അറിയാത്ത കനിവറിയാത്തഒരു വഴി
കാലത്തിനൊരു വഴി കാമത്തിനു ഒരേ ഒരു വഴി
കലാപത്തിന്റെ ഇടവഴി കാടന്റെ പെരുവഴി
തിരയാന്‍ ഇല്ല മറു വഴി
ഒടുവില്‍ ഒരു മുറി വഴി , ഇല്ല വേറെ വഴി
ഇതാണോ തിരഞ്ഞെടുപ്പ് !!

Tuesday, April 28, 2009

ഓടയില്‍ കിടന്നു !

നിന്നും ഇരുന്നും മാത്രമല്ല
ഓടയില്‍ കിടന്നും കവിത എഴുതാം
എന്റെ കവിതകളെല്ലാം ഈ ഓടയില്‍
പിറന്നു ഇവിടെ വളര്ന്നു ഇവിടെ തന്നെ മരിക്കുന്നു
പന്നികളെ പോലെ
പക്ഷെ പന്നികള്‍ക്ക്‌ പനിവരും
ഇവറ്റകള്‍ക്ക് പനിയുംവരില്ല
എനിക്ക് പണവും ,
എന്നാലും എങ്ങനെ എങ്ങിലും ഒരു പൈന്റ്റ് അടിക്കും
എനിക്കല്ല , ഈ കവിതകള്‍ക്ക്
ഇവറ്റകള്‍ക്ക് ഓടയില്‍ കിടന്നാലേ ഉറക്കം വരുത്രേ !

Thursday, March 19, 2009

നിലാവ്

ശോ , ഈ നിലാവ്
ഇരുളിന്റെ സൌന്ദര്യം നശിപ്പിക്കുന്നു
രാത്രിയുടെ ഏകാന്തത പൊളിക്കുന്നു
ഇതു വേണ്ടായിരുന്നു
എന്നും കറുത്ത വാവായിരുന്നെന്കില്‍
ഹൊ എന്ത് സുഖം
എന്നും മതില് ചാടാമായിരുന്നു
എന്നും ഓരോ മോഷണം
ഹാ എത്ര സുഖമായിരുന്നേനെ
ഈ ചന്ദ്രന്‍ കടലില്‍ വീണു മരിക്കട്ടെ !

Friday, March 13, 2009

പ്രണയഭേദം

രാത്രിയില്‍ ചിവീടുകള്‍ നിശ്ശബ്ദത കാര്‍ന്നു തിന്നുന്ന വേളയില്‍
നരികള്‍ കാതും കരളും കൂര്‍പ്പിച്ചു
തന്നിരയെ ധ്യാനിച്ചിരിക്കും മടകള്‍ തന്നരികിലൂടെ
നാട്ടു വെളിച്ചമിറ്റിറ്റു വീഴുന്ന നാട്ടു പാത തന്‍ മാറിലൂടെ
കല്ലിലൂടെ മുള്ളിലൂടെ ഭയത്തിന്‍ മുനയിലൂടെ
പാമ്പുകള്‍ ഇണ ചേരുന്ന കൈതക്കാടുകള്‍ക്കിടയിലൂടെ
പാലപ്പൂ ഗന്ധതിന്‍ ഉന്മാദ നിഗൂഡ മന്ദസ്മിതതിലൂടെ
നിന്റെ ചിരി തന്‍ നിലാവിന്‍ നിഴലിലൂടെ
പതിയെ താന്തമാം കാലുകളമര്‍ത്തി ചവിട്ടാതെ
ഏകയായ് ആര്‍ദ്ര വികാര ലോലയായ്
ജീവനും ജീവന്റെ ജീവനും മേളിച്ച വേളയില്‍
നദികള്‍ ഒഴുകി അഴലിന്റെ ആഴിയില്‍
ചേരാതെ ചേരാന്‍ കൊതിചോരാ മാത്രയില്‍
ഒടുവില്‍ ഒരു ചിരിയായി മൊഴിയായി
എങ്ങോ മറഞ്ഞൊരു പ്രണയമായ് നീ മാറി
വിരഹം മരണത്തെ വരിച്ച യാത്രയില്‍
ഹൃദയം ഓര്‍മ തന്‍ പൊതി ചോറ് മാത്രമായി
മിഴിയിലോടുവിലായ് തരി വെളിച്ചമായ് നീ
നെടുവീര്ര്‍പിടാന്‍ കൂടി മറന്നുവോ ?
എവിടെയോ ഗര്ഭമുരുള്‍ പൊട്ടി ചോരയായ്
കാലമോര്‌ കുഞ്ഞു മിന്നാമിനുങ്ങായി മാറവേ
അരൂപിയാം ഒരു കൊച്ചു നിസ്വനം
അകലെ, ഋതു ക്കള്‍ ഒരുമിച്ച യാമത്തില്‍
എന്നോ കെട്ട് മറന്ന താരാട്ട്
നിദ്രയില്‍ നിനവിലും ഒരു കുഞ്ഞു നോവായി
തണ്ടൊടിഞ്ഞ പനിനീര്‍ പൂവിന്റെ ചുണ്ടിലെ പുഞ്ചിരി
മാഞ്ഞു മാഞ്ഞു പോയ്
കാലവും കാലം നിറച്ച വഴികളും ഉണര്‍വിന്റെ തീരവും
വീണ്ടും ശൂന്യമായ് .


Thursday, February 5, 2009

എവിടെ നീ ?

എവിടെ നീ പറയു‌
പണ്ടൊരിക്കല്‍ നീ പറയാതെ പറഞ്ഞതു പോല്‍
അന്നെവിടെയും നീ
മുറ്റത്ത് ചികയുന്ന സുന്ദരിക്കൊഴി നീ
ഒളി കണ്ണ് നീട്ടുന്ന കാക്ക കറുമ്പി നീ
പൂവാലിപ്പയ്യ്‌ നീ അമ്മിണി ചേച്ചി നീ
നിറയുന്ന പൂവിന്റെ മധുരമാമോര്‍മ നീ
ഷാപ്പിലെ പാട്ട് നീ , കാട്ടിലെ കൂട്ട് നീ
കപിലിന്റെ ചിരി നീ മറഡോണ ബൂട്ട് നീ
ഇരവികുളത്തിലെ വരയാട് നീ തന്നെ
മാഞ്ഞു പോയ സിംഹ വാലന്‍ നീ
മായാതെ നിക്കുന്ന വാളന്‍ പുളി നീ
ഉപ്പും മധുരവും മരുന്നും മനസ്സും നീ
കല്ല്‌ പെന്‍സില്‍ നീ മഷിത്തണ്ട് നീ
നത്ത പെറുക്കി കളിച്ച തോട് നീ
തോട് കുലുക്കിയ വല്യൊരു വ്ലാന്ക് നീ
പുല്ലു വൈക്കോല്‍ കട്ട മെതി നീ
മരിചീനി ചുട്ട കാന്താരി നീ
വേണു നാഗവള്ളി നീ നാഗയക്ഷി നീ
ഇരുളില്ലേ നുള്ള് നീ നിനവിലെ നനവ് നീ
കരളിനുള്ളില്‍ കരയുന്നതും നീ
മഴ നീ മാരിവില്ല് നീ
പള്ളി നീ പള്ളിക്കൂടം നീ
വഴി നീ വാഴയില ചോറ് നീ
വള്ളവും വള്ളി നിക്കറും നീ
അര സൈക്കിള്‍ അര വയര്‍
അടുപ്പിലിട്ടു ചുട്ട അണ്ടി
അവിച്ച ചക്കക്കുരു മീനിട്ട മാങ്ങ
അടി ചൂരല്‍ മാഷ് ഒക്കെ നീ
കാവ് കുളം ഇടവഴി നടവഴി
ആള്‍ അമ്പലം അടപ്പയാസം നീ
കണ്ണ് നീ കാത്തു നീ
കനിവിന്റെ ഉറവു നീ
മരണം ഉരുകിയൊലിച്ച പാത നീ
എനികറിയാം നീ ഒളിച്ച വഴി ....
ഒടുവിലൊരു നാള്‍ ഞാനുമുണ്ടാവഴി .

അരിവാളും തൂമ്പയും കുരിശും

ഒരു നെല്ചെടിയുടെ കഴുത്ത്
പാവം അരിവാളിന്റെ പശ്ചാത്താപം
പ്രായശ്ചിത്തത്തിന് വയസ്സായി പോയി
അല്ലെങ്ങില്‍ തൂംബയെ വിളിക്കാമാരുന്നു
കുരിശു പിണങ്ങിയാലോ
കുരിശിനെ പേടിക്കണോ തൂംബയെ നമ്പണോ
ആകെ പേടി
അച്ഛനെ കൊണ്ടു തലയ്ക്കു പിടിപ്പിചാലോ
അച്ഛന്‍ തലയ്ക്കു തന്നെ പിടിക്കുമോ
വേണ്ട ഒരു പൂജ ചെയ്യാം
ഓടി വിദ്യ വശമുള്ള സിദ്ധ നുണ്ട്
പക്ഷെ മയക്കുമോ
മോഹനന്‍ ചേട്ടന്‍ മോഹിപ്പിക്കുന്നുണ്ട്
മോഹനം ബന്ധനം പിന്നെ സ്തംഭനം
ഇപ്പൊ ആകെ വിദ്വേഷണം
ഇനി വേണ്ടത് ഒരു ഉച്ചാടനം മാത്രം !

പാപനാശിനി

പണ്ടു , കാലമറിയാത്ത ഏതോ കാലത്തു
പുഴു പൂം പാറ്റയാകുന്നതിനും മുന്പ്
മഞ്ഞു മഴയാകുന്നതിനും മുന്പ്
പ്രണയം ഒരു കൊഴുത്ത ഓര്‍മയാവാതെ
വെറും തെളി നീരായിരുന്നപ്പോള്‍
നീ ഞാനും ഞാന്‍ നീയുമായിരുന്നപ്പോള്‍
കാമം ആകാശ സഞ്ചാരം നടത്താതിരുന്ന നാളില്‍
ക്രമം തെറ്റാതെ ഋതു ക്കള്‍ വന്നു പോയ വേളകളില്‍
വിഷ രേണുക്കള്‍ തലച്ചോറില്‍ പുണ്ണ് പുതച്ചു
തുടങ്ങാത്ത യാത്രകളില്‍
വിലക്കപ്പെട്ട കനി വില്പ്പനക്കില്ലാത്ത സമയത്തു
നീ എനിക്കും ഞാന്‍ നിനക്കും തന്ന പാപങ്ങള്‍
അതെ പുണ്യങ്ങളൊ ?
ഇവിടെ ഈ തിരയില്‍ ഒരു പിടി
അന്ന മോഴുക്കി എന്റെ പാപ പുണ്യങ്ങള്‍
ഒരു പുനര്‍ജന്മാമോരുക്കട്ടെ !

Monday, January 12, 2009

പ്രണയം

അനാദിയില്‍ പ്രണയമൊരു ശൂന്യതയായിരുന്നു
പിന്നെ പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു അണുവായി
ഒരു പരാഗ രേണു വായി
ഒരു കുരുവായി മുളയായി ചെടിയായി മരമായി
പൂവായി കായായി വീണ്ടുമൊരു ബിന്ദുവായ്‌
കാറ്റായി കരയായി കടലുമായി
ഒരു മണല്‍ തരിയില്‍ മൌനമായിരുന്നു
പിന്നെയും ജീവനായ് മത്സ്യമായ് കൂര്‍മമായ്
പന്നിയായ് പട്ടിയായ് പാമ്ബായി
പാതി മനുഷ്യനായ് പാമാരനായ് പന്റിതനായ്
മായയായ് മന്ത്രമായ് മനുവായി മാറി
പിന്നെയും മോഹമായ് കാമമായ് ക്രോധമായ്
മഴയായ് മഞ്ഞായ്‌ മലരിന്റെ മന മായി
മാഞ്ഞു പോയ മനസ്സായി
മാറ്റങ്ങള്‍ മാറ്റൊലി കൊണ്ട മന്വന്തരങ്ങലായ്
അറിവായി നിറവായി നീറുന്ന ഓര്‍മയായ്‌
മരണമായോടുവില്‍ മണ്ണായി മാറി .

Tuesday, January 6, 2009

സമയം

ഭാര്യ പറഞ്ഞു
ഒന്നു ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് എത്രയായി
മകന്‍ പറഞ്ഞു
ഹാരി പോര്‍ട്ടര്‍ കാണാനും കൂടി തികയുന്നില്ല
അച്ഛന്‍ പറഞ്ഞു
മകളെ കണ്ടിട്ട് ഒരുപാടയത് പോലെ
അമ്മ പറഞ്ഞു
ഇന്നലെ മാനസപുത്രി പോലും കണ്ടില്ല
സുഹൃത്ത് പറയുന്നു
ഒന്നു കൂടിയിട്ടു എത്ര നാളായി
ഓഫീസര്‍ പറഞ്ഞു
ഇന്നും ബാട്മിന്‍ടണ്‍ മുടങ്ങി
കാമുകി
ഇപ്പൊ എന്നോട് പഴയ ഇഷ്ടമില്ല
നായ കുരക്ക്കുന്നു
ഒന്നു കുളിച്ചിട്ടു കുറെ ആയി ആശാനെ
നിങ്ങളെല്ലാം ക്യൂവില്‍ നിന്നോളൂ
ഞാന്‍ സമയവുമായി ഉടനെ വരാം !