Thursday, February 5, 2009

എവിടെ നീ ?

എവിടെ നീ പറയു‌
പണ്ടൊരിക്കല്‍ നീ പറയാതെ പറഞ്ഞതു പോല്‍
അന്നെവിടെയും നീ
മുറ്റത്ത് ചികയുന്ന സുന്ദരിക്കൊഴി നീ
ഒളി കണ്ണ് നീട്ടുന്ന കാക്ക കറുമ്പി നീ
പൂവാലിപ്പയ്യ്‌ നീ അമ്മിണി ചേച്ചി നീ
നിറയുന്ന പൂവിന്റെ മധുരമാമോര്‍മ നീ
ഷാപ്പിലെ പാട്ട് നീ , കാട്ടിലെ കൂട്ട് നീ
കപിലിന്റെ ചിരി നീ മറഡോണ ബൂട്ട് നീ
ഇരവികുളത്തിലെ വരയാട് നീ തന്നെ
മാഞ്ഞു പോയ സിംഹ വാലന്‍ നീ
മായാതെ നിക്കുന്ന വാളന്‍ പുളി നീ
ഉപ്പും മധുരവും മരുന്നും മനസ്സും നീ
കല്ല്‌ പെന്‍സില്‍ നീ മഷിത്തണ്ട് നീ
നത്ത പെറുക്കി കളിച്ച തോട് നീ
തോട് കുലുക്കിയ വല്യൊരു വ്ലാന്ക് നീ
പുല്ലു വൈക്കോല്‍ കട്ട മെതി നീ
മരിചീനി ചുട്ട കാന്താരി നീ
വേണു നാഗവള്ളി നീ നാഗയക്ഷി നീ
ഇരുളില്ലേ നുള്ള് നീ നിനവിലെ നനവ് നീ
കരളിനുള്ളില്‍ കരയുന്നതും നീ
മഴ നീ മാരിവില്ല് നീ
പള്ളി നീ പള്ളിക്കൂടം നീ
വഴി നീ വാഴയില ചോറ് നീ
വള്ളവും വള്ളി നിക്കറും നീ
അര സൈക്കിള്‍ അര വയര്‍
അടുപ്പിലിട്ടു ചുട്ട അണ്ടി
അവിച്ച ചക്കക്കുരു മീനിട്ട മാങ്ങ
അടി ചൂരല്‍ മാഷ് ഒക്കെ നീ
കാവ് കുളം ഇടവഴി നടവഴി
ആള്‍ അമ്പലം അടപ്പയാസം നീ
കണ്ണ് നീ കാത്തു നീ
കനിവിന്റെ ഉറവു നീ
മരണം ഉരുകിയൊലിച്ച പാത നീ
എനികറിയാം നീ ഒളിച്ച വഴി ....
ഒടുവിലൊരു നാള്‍ ഞാനുമുണ്ടാവഴി .

അരിവാളും തൂമ്പയും കുരിശും

ഒരു നെല്ചെടിയുടെ കഴുത്ത്
പാവം അരിവാളിന്റെ പശ്ചാത്താപം
പ്രായശ്ചിത്തത്തിന് വയസ്സായി പോയി
അല്ലെങ്ങില്‍ തൂംബയെ വിളിക്കാമാരുന്നു
കുരിശു പിണങ്ങിയാലോ
കുരിശിനെ പേടിക്കണോ തൂംബയെ നമ്പണോ
ആകെ പേടി
അച്ഛനെ കൊണ്ടു തലയ്ക്കു പിടിപ്പിചാലോ
അച്ഛന്‍ തലയ്ക്കു തന്നെ പിടിക്കുമോ
വേണ്ട ഒരു പൂജ ചെയ്യാം
ഓടി വിദ്യ വശമുള്ള സിദ്ധ നുണ്ട്
പക്ഷെ മയക്കുമോ
മോഹനന്‍ ചേട്ടന്‍ മോഹിപ്പിക്കുന്നുണ്ട്
മോഹനം ബന്ധനം പിന്നെ സ്തംഭനം
ഇപ്പൊ ആകെ വിദ്വേഷണം
ഇനി വേണ്ടത് ഒരു ഉച്ചാടനം മാത്രം !

പാപനാശിനി

പണ്ടു , കാലമറിയാത്ത ഏതോ കാലത്തു
പുഴു പൂം പാറ്റയാകുന്നതിനും മുന്പ്
മഞ്ഞു മഴയാകുന്നതിനും മുന്പ്
പ്രണയം ഒരു കൊഴുത്ത ഓര്‍മയാവാതെ
വെറും തെളി നീരായിരുന്നപ്പോള്‍
നീ ഞാനും ഞാന്‍ നീയുമായിരുന്നപ്പോള്‍
കാമം ആകാശ സഞ്ചാരം നടത്താതിരുന്ന നാളില്‍
ക്രമം തെറ്റാതെ ഋതു ക്കള്‍ വന്നു പോയ വേളകളില്‍
വിഷ രേണുക്കള്‍ തലച്ചോറില്‍ പുണ്ണ് പുതച്ചു
തുടങ്ങാത്ത യാത്രകളില്‍
വിലക്കപ്പെട്ട കനി വില്പ്പനക്കില്ലാത്ത സമയത്തു
നീ എനിക്കും ഞാന്‍ നിനക്കും തന്ന പാപങ്ങള്‍
അതെ പുണ്യങ്ങളൊ ?
ഇവിടെ ഈ തിരയില്‍ ഒരു പിടി
അന്ന മോഴുക്കി എന്റെ പാപ പുണ്യങ്ങള്‍
ഒരു പുനര്‍ജന്മാമോരുക്കട്ടെ !