Monday, July 27, 2009

പരുപരുത്ത പ്രണയങ്ങളില്‍ ഒന്നു !

മൂന്നാം ക്ലാസ്സില്‍ മൂന്നു നിക്കറുകളാനുണ്ടായിരുന്നത്
മൂന്നും പരുപരുത്ത പരുത്തി തുണിയില്‍
ഇനി അത് പരുത്തി തന്നെ അല്ലെ ?
തുണികളെ പറ്റിഅന്നും ഇന്നും ഒരെത്തും പിടിയുമില്ല .
വേലായുധന്‍ സാറിന്റെ ഖദറും മേരി ടീച്ചറിന്റെ സാരിയും
എന്തിന് മൂന്നു സിയിലെ ഉമ്മുവിന്റെ തട്ടം പോലും പരുപരുത്തത്
കള്ള്ഷാപ്പിലെ ബെഞ്ചും കണ്ടന്‍ പൂച്ചയുടെ മീശയും
അച്ഛന്റെ താടിക്കും ഉര കടലാസിന്റെ പരുപരുപ്പ് .
പിന്നെ എപ്പോഴോ പരുപരുപ്പും വളര്‍ന്നു
വഴിയും പുഴയും പാടവും നീണ്ടു നീണ്ടു പോയി
നടന്നു നടന്നാവാം പാദവുംപരുപരുത്തത്
പിന്നീട് എന്നോ അറിഞ്ഞു
മരണവും ജീവിതവും എല്ലാം പരുപരുത്തത് തന്നെ
അന്ന് അവള്‍ പറഞ്ഞു ,
നീ വെറും ഒരു പരുപരുത്തവന്‍ തന്നെ .