Thursday, February 11, 2010

മോഹങ്ങള്‍ !

അയയില്‍ ഉണക്കാനിട്ട റബ്ബര്‍ ഷീറ്റുകളായി
മോഹങ്ങള്‍ വരണ്ടു കിടന്നപ്പോള്‍
കുടുക്കയില്‍ ഇടയ്ക്കിടെ കുമിഞ്ഞു കൂടിയ
സ്വപ്‌നങ്ങള്‍ പിറുപിറുത്തു !

Tuesday, February 9, 2010

കയ്യേറ്റം

ആദിയില്‍ ഒരു അണുവായി , ഒരു കുഞ്ഞു ബീജമായ്
ഇരുളിന്റെ ഇടവഴികള്‍ കയ്യേറി നീ വന്നു
ഇരവിന്റെ മറവിലൊരു നിദ്രയിലിരുന്നു ഞാന്‍
നിന്റെ വരവ് പ്രതീക്ഷിച്ച സമയമായില്ലെങ്കിലും
നിറവിന്റെ പാഴ്ഭൂമിയെന്നു നീ ചൊല്ലിയെന്‍
അരവഴികള്‍ , മരതക പച്ച നിറക്കവേ
പകരമുരുകിയൊലിച്ച നിറങ്ങളില്‍
പല പല നാളുകള്‍ കാവലിരുന്നു നീ
നരി , പുലിപിന്നെ ആനകള്‍ പന്നികള്‍
കടുവ കരടി കാട്ടുതീ കരി മൂര്‍ഖനും വന്നു
ഒരു തരിയെന്‍കിലും വിട്ടുപോകാതെ നീ
എന്റെ സിരയിലപ്പോഴും തുടര്‍ന്നു കയ്യേറ്റം
നിര മാറി , മഴ വന്നു ഇഴയുന്ന പുഴ തീര്‍ന്നു
ഒടുവിലെപ്പോഴോ നീ കരയും തുഴഞ്ഞു പോയ്‌
എന്റെ വഴികളില്‍ പ്രളയം ചൂട് ചോരയി തിരതള്ളി
കാലം കളി തൊട്ടിലില്‍ കെട്ടിയിട്ട
ജാലകം പോലും കയ്യേറി പിന്നെ നീ
തളിരായി നീ രണ്ടു കണ്ണുകള്‍ കുളിരായാദ്യം
അമൃതം പകര്‍ന്നതും
പിന്നെ പൂവായ് കായായ് , അതിലൊരു പുഴുവായ്
ചിറകുള്ള കഴുകനായ്‌ ഇന്നുമെപ്പോഴും തുടരുന്നു കയ്യേറ്റം