Thursday, May 28, 2009

നിറങ്ങള്‍ !

പച്ച - പഞ്ചായത്ത് കിണറില്‍ നിന്നു ആരും കുടിച്ച മധുരമുള്ള വെള്ളം
മഞ്ഞ - തൂങ്ങിച്ചത്ത ശാരദ ചേച്ചിയുടെ പേരു അച്ചടിച്ചു വന്ന കടലാസ്
നീല - തുപ്പലില്‍ തപ്പിത്തടഞ്ഞ , ഇരുണ്ട പുകച്ചുരുളുകള്‍ ക്കിടയിലൂടെ കണ്ടത്
ചുവപ്പ് - കടം കേറി മരിച്ച കൊച്ചാപ്പി ചേട്ടന് ബാങ്ക് മാനേജര്‍ സമ്മാനിച്ച ഒരു നാട
വെള്ള - എഴുത്ത് കാണാന്‍ കഴിയാത്ത ഒരു കണ്ണട
കറുപ്പ് - ആത്മ കഥ എഴുതിയ കള്ളന്‍ കുമാരന്റെ ആദ്യ രാത്രി
ഓറഞ്ച് - പഴുക്കാതെ താഴെ പോയ വിമാനത്തിന്റെ കറുത്ത പെട്ടി
ചാര - അപ്പുറത്തെ രാധ ചേച്ചിയുടെ കോഴി
പുള്ളി - കൊച്ചിന്റെ അച്ഛനായ മാന്‍

Wednesday, May 20, 2009

പൌലോ കൊയ്‌ലോയും പശുവും

ഇന്നലെയോ അതെ മിനിഞ്ഞാന്നോ ഇനി നാലാം നാളാണോ
ദിവസമോര്‍മയില്ലെന്‍കിലും സമയമോര്‍മയുണ്ട്
കുമാരേട്ടന്‍ പശുവിനെ കറക്കാന്‍ വരുന്ന സമയം
പശുവും കുമാരേട്ടനും സ്ഥിരം ക്ലീഷേകള്‍
എന്നാവും നിങ്ങടെ വിചാരം
മണ്ടന്മാര്‍ വായനക്കാര്‍
ഞങ്ങള്‍ എഴുത്ത് കാരുടെ ബുദ്ധി നിങ്ങള്‍ക്കില്ലല്ലോ
പറഞ്ഞു വന്നത് ആ സമയത്തെ പറ്റിയാണ്
ആ സമയത്താണ് കുമാരെറ്റൊനോടോപ്പമ അയാള്‍ വന്നത്
വേറെ ആരുമല്ല , പൌലോ കൊയ്‌ലോ !
പശുവിനെ കറക്കുന്ന കല പഠിക്കാന്വുമോ
ഒരു സംശയം , അല്ലെങ്കിലും സംശയമോഴിഞ്ഞാല്‍ പിന്നെ കവിത വരുമോ
അപ്പോഴാണ്‌ അയാളുടെ വക ഒരു ചോദ്യം
നീ എന്താണ് എന്നെ മാത്രം വായിക്കാത്തത്
ഉദ്ദേശം മനസ്സിലായി മൂന്നാം ലോക വായനക്കാരുടെ എണ്ണം !
അതിന് എന്നെ കിട്ടില്ല
അപ്പൊ നീ മാര്‍ക്വേസ് നെരൂദ എന്തിന് മുകുന്ദനെ വരെ വായിച്ചില്ലേ
ആനന്ദിനെ വായിച്ചു വായിച്ചു ഉറങ്ങിയില്ലേ
അത് വിപ്ലവം പ്രതിവിപ്ലവം മാജിക്‌ ഒക്കെ പഠിക്കാന്‍
ഇപ്പൊ അതൊക്കെ നിര്ത്തി ആശാനെ
വൈറ്റ് ടൈഗര്‍ ബ്ലാക്ക്‌ ലേബല്‍ ആണ് കോമ്പിനേഷന്‍
പിന്നെ ഇടക്കിടെ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കും
മൂന്നുമുക്കില്‍ വിജയന് പഞ്ചായത്ത് റോഡില്‍ അജയന്
ടൌണ്‍ ഹാളില്‍ ചാണ്ടിക്ക് മൈതാനത്ത് തൊമ്മന്
പുസ്തകങ്ങള്‍ ഒക്കെ ഞാന്‍ ദെ ആ പശുവിനു കൊടുത്തു
അവളെ എട്ടിലെ പശുവാ , പുല്ലിനൊക്കെ എന്താ വില .

തെരഞ്ഞെടുപ്പ്‌

ആദിയില്‍ ഞാനൊരു ബീജമായിരുന്നോ?
അന്നും തെരഞ്ഞെടുക്കാന്‍ ഒരു വാതില്‍ മാത്രം
പിന്നെ ജീവന്റെ പാത
അവിടെയും ഒരേ ഒരു വഴി മാത്രം
പുലരി കാണാന്‍ ഒരു വഴി മാത്രം
പുതു മഞ്ഞു കൊള്ളാന്‍ ഒരേ ഒരു വഴി മാത്രം
കാറ്റില്‍ പുഴയില്‍ ആഴിയില്‍ ഒക്കെ ഒരു വഴി
ഇരുളിലാണ്ട വഴിയില്‍ വീണ്ടും ഒരു വഴി
പൊരുള്‍അറിയാത്ത കനിവറിയാത്തഒരു വഴി
കാലത്തിനൊരു വഴി കാമത്തിനു ഒരേ ഒരു വഴി
കലാപത്തിന്റെ ഇടവഴി കാടന്റെ പെരുവഴി
തിരയാന്‍ ഇല്ല മറു വഴി
ഒടുവില്‍ ഒരു മുറി വഴി , ഇല്ല വേറെ വഴി
ഇതാണോ തിരഞ്ഞെടുപ്പ് !!