Wednesday, October 7, 2009

പറങ്കി മാവുകള്‍ പൂത്തപ്പോള്‍

ഇന്നും കണ്ട സ്വപ്നവും അത് തന്നെ
കക്കൂസും നെല്ലി മരവും കഴിഞ്ഞുള്ള
പറങ്കി മാവ് പൂത്തിരിക്കുന്നു !
ഓര്‍മയിലെവിടെയും പൂവിടാത്ത
ഒരിക്കലും കായ്കള്‍ തൂങ്ങി നിറയാത്ത
നിറവും മണവും പടര്‍താത
ചെടികളെല്ലാം നമുക്കു പാഴ്ചെടികള്‍
മരങ്ങളെല്ലാം വെറും പാഴ്മരങ്ങള്‍
ഒന്നും വിളയാത്ത , കാറും ലോറിയും കേറാത്ത
ഫ്ലാറ്റിനു മേല്‍ ഭീഷണി മണക്കുന്ന
ഭൂമിയെല്ലാം എനിക്ക് വെറും തരിശു നിലം
പാഴ്മരങ്ങള്‍ പൂവിടാറില്ല പൂന്തെനൂട്ടാറുമില്ല
എന്നിട്ടും ഈ വൈകിയ വേളയില്‍
ആ പറങ്കി മാവ് പൂത്തിരിക്കുന്നു !
ശരി നാളെ തന്നെ അത് വെട്ടി മാറ്റണം
ഇനിയും പൂക്കാത്ത മാവുകള്‍ക്ക് ഒരു പാഠമാകട്ടെ
പാഴ് മരമെന്ന പേരു മായ്ക്കാതിരിക്കട്ടെ .

No comments:

Post a Comment