Thursday, March 19, 2009

നിലാവ്

ശോ , ഈ നിലാവ്
ഇരുളിന്റെ സൌന്ദര്യം നശിപ്പിക്കുന്നു
രാത്രിയുടെ ഏകാന്തത പൊളിക്കുന്നു
ഇതു വേണ്ടായിരുന്നു
എന്നും കറുത്ത വാവായിരുന്നെന്കില്‍
ഹൊ എന്ത് സുഖം
എന്നും മതില് ചാടാമായിരുന്നു
എന്നും ഓരോ മോഷണം
ഹാ എത്ര സുഖമായിരുന്നേനെ
ഈ ചന്ദ്രന്‍ കടലില്‍ വീണു മരിക്കട്ടെ !

Friday, March 13, 2009

പ്രണയഭേദം

രാത്രിയില്‍ ചിവീടുകള്‍ നിശ്ശബ്ദത കാര്‍ന്നു തിന്നുന്ന വേളയില്‍
നരികള്‍ കാതും കരളും കൂര്‍പ്പിച്ചു
തന്നിരയെ ധ്യാനിച്ചിരിക്കും മടകള്‍ തന്നരികിലൂടെ
നാട്ടു വെളിച്ചമിറ്റിറ്റു വീഴുന്ന നാട്ടു പാത തന്‍ മാറിലൂടെ
കല്ലിലൂടെ മുള്ളിലൂടെ ഭയത്തിന്‍ മുനയിലൂടെ
പാമ്പുകള്‍ ഇണ ചേരുന്ന കൈതക്കാടുകള്‍ക്കിടയിലൂടെ
പാലപ്പൂ ഗന്ധതിന്‍ ഉന്മാദ നിഗൂഡ മന്ദസ്മിതതിലൂടെ
നിന്റെ ചിരി തന്‍ നിലാവിന്‍ നിഴലിലൂടെ
പതിയെ താന്തമാം കാലുകളമര്‍ത്തി ചവിട്ടാതെ
ഏകയായ് ആര്‍ദ്ര വികാര ലോലയായ്
ജീവനും ജീവന്റെ ജീവനും മേളിച്ച വേളയില്‍
നദികള്‍ ഒഴുകി അഴലിന്റെ ആഴിയില്‍
ചേരാതെ ചേരാന്‍ കൊതിചോരാ മാത്രയില്‍
ഒടുവില്‍ ഒരു ചിരിയായി മൊഴിയായി
എങ്ങോ മറഞ്ഞൊരു പ്രണയമായ് നീ മാറി
വിരഹം മരണത്തെ വരിച്ച യാത്രയില്‍
ഹൃദയം ഓര്‍മ തന്‍ പൊതി ചോറ് മാത്രമായി
മിഴിയിലോടുവിലായ് തരി വെളിച്ചമായ് നീ
നെടുവീര്ര്‍പിടാന്‍ കൂടി മറന്നുവോ ?
എവിടെയോ ഗര്ഭമുരുള്‍ പൊട്ടി ചോരയായ്
കാലമോര്‌ കുഞ്ഞു മിന്നാമിനുങ്ങായി മാറവേ
അരൂപിയാം ഒരു കൊച്ചു നിസ്വനം
അകലെ, ഋതു ക്കള്‍ ഒരുമിച്ച യാമത്തില്‍
എന്നോ കെട്ട് മറന്ന താരാട്ട്
നിദ്രയില്‍ നിനവിലും ഒരു കുഞ്ഞു നോവായി
തണ്ടൊടിഞ്ഞ പനിനീര്‍ പൂവിന്റെ ചുണ്ടിലെ പുഞ്ചിരി
മാഞ്ഞു മാഞ്ഞു പോയ്
കാലവും കാലം നിറച്ച വഴികളും ഉണര്‍വിന്റെ തീരവും
വീണ്ടും ശൂന്യമായ് .