Thursday, February 5, 2009

പാപനാശിനി

പണ്ടു , കാലമറിയാത്ത ഏതോ കാലത്തു
പുഴു പൂം പാറ്റയാകുന്നതിനും മുന്പ്
മഞ്ഞു മഴയാകുന്നതിനും മുന്പ്
പ്രണയം ഒരു കൊഴുത്ത ഓര്‍മയാവാതെ
വെറും തെളി നീരായിരുന്നപ്പോള്‍
നീ ഞാനും ഞാന്‍ നീയുമായിരുന്നപ്പോള്‍
കാമം ആകാശ സഞ്ചാരം നടത്താതിരുന്ന നാളില്‍
ക്രമം തെറ്റാതെ ഋതു ക്കള്‍ വന്നു പോയ വേളകളില്‍
വിഷ രേണുക്കള്‍ തലച്ചോറില്‍ പുണ്ണ് പുതച്ചു
തുടങ്ങാത്ത യാത്രകളില്‍
വിലക്കപ്പെട്ട കനി വില്പ്പനക്കില്ലാത്ത സമയത്തു
നീ എനിക്കും ഞാന്‍ നിനക്കും തന്ന പാപങ്ങള്‍
അതെ പുണ്യങ്ങളൊ ?
ഇവിടെ ഈ തിരയില്‍ ഒരു പിടി
അന്ന മോഴുക്കി എന്റെ പാപ പുണ്യങ്ങള്‍
ഒരു പുനര്‍ജന്മാമോരുക്കട്ടെ !

No comments:

Post a Comment