Thursday, December 18, 2008

ഗൃഹാതുരം


ഒരു വളപ്പൊട്ട്
ഒരു ചുവന്ന പുള്ളിക്കുപ്പായം
മുഖം വരച്ച ഒരു പൌഡര്‍ ടിന്‍
ഒരു പിടി മഞ്ചാടിക്കുരു
പൂവിന്റെ പടമുള്ള സ്ലൈഡ്
മൂട്ടില്‍ റബ്ബര്‍ വച്ച മഞ്ഞ പെന്‍സില്‍
ഒരു ചെറിയ വണ്ണാതിക്കിളി
കൊയ്തുകഴിഞ്ഞ പാടത്ത് ഒരു നീര്‍ക്കോലി തല
ഒരു ഓലപന്ത്
അമ്പല വഴിയിലെ ബലൂണ്‍ കാരന്‍
കുട്ടന്‍ എന്ന പട്ടി
കറുമ്പി എന്ന പശു
വല്ല ത്തില്‍ പുല്ലുമആയി നാണിയമ്മ
ചുവന്ന ശീമ നെല്ലിക്ക
അമ്മൂമ്മപ്പഴം നിറഞ്ഞ സ്കൂള്‍ വഴി
ചൂരല്‍ , ജനാര്‍ദനന്‍ സര്‍
കൈത , തോണി .. ഒരു മാനത്ത് കന്നി


ഒരു റെയില്‍വേ പ്ലാറ്റ് ഫോറം
കരിഞ്ഞ കണ്ണുകള്‍
ഒരു പോലീസ് തൊപ്പി
പുലയാട്ടു
വിരലില്‍ ബൂട്ട്ചതഞ്ഞ പാടു
വിശപ്പ്‌
ചാണകം
ഒഴ്ഞ്ഞ മൂല
പൊരിവെയില്‍
മാറില്‍ ഇഴയുന്ന പാമ്പ്
ചെന്നായയുടെ ചിരി
അടക്കിയ തേങ്ങല്‍
നീറുന്ന നനവ്
കിട്ടാത്ത ശ്വാസം
വിയര്‍പ്പു വേദന കണ്ണീര്‍
തൂങ്ങിയാടുന്‍ന കാലുകള്‍
വെറുപ്പ്‌ തീക്കൊള്ളി


ശൂന്യം !

ചിലന്തി

പാതി മയങ്ങിയ പ്രജ്ഞയില്‍ പരസ്പരം
പോരിനോരുങ്ങി മടങ്ങിയ നിമിഷം
സിരയിലൊരു തുള്ളി ചോര എവിടെയോ
ശേഷിച്ചിരിക്കണം
മലകളിലുരുള്‍ പൊട്ടി തഴംബിച്ച്ച മിഴികളില്‍
കരളില്‍ നിന്നു പൊട്ടിച്ചെടുത്ത് പകുത്ത
ഇരയുടെ രുചി മണത്ത വല-
ക്കണ്ണിമുറിച്ചു രസിച്ചതും
കൂര്‍ത്തു മൂര്‍ത്തു പഴുത്ത കമ്പിയില്‍
ജീവിത പ്ലാവില കുത്തി നടന്ന വഴികളില്‍
കരിയില്‍ കറുപ്പില്‍ കാമത്തിന്‍ പൊട്ടുകള്‍
എട്ടു ദിക്കിലും ചിതറിച്ച കാല്‍കളില്‍
ചിരിയിലോളിപ്പിച്ച വിഷധൂളികള്‍
ചിന്തയിലേക്ക് ചിതരിതെരിപ്പിച്ചു
വെളിച്ചമൊരു ശാപമാകവേ
ശവം മനക്കുമിടനാഴിയില്‍
കാലത്തിന്‍ ചെളിപുരണ്ട കുരുതിക്കലങ്ങളില്‍
ഏക താനമായ് നെയ്തു നെയ്തു നീയിര്‍രിക്കൂ
നഗ്നമാമിരുളില്‍ ഇനി ഞാനും മരിച്ചോട്ടെ !