Tuesday, June 9, 2009

മണമില്ലാത്ത പക്ഷി

പൊള്ളുന്ന വേനലിന്റെ ഒരു പാളിയില്‍
നീ ഒരു മഞ്ഞു തുള്ളിയായി എന്നോ തെളിഞ്ഞു
സന്ധ്യയില്‍ ദൂരെ എവിടെയോ ചന്ദനമരങ്ങളുടെ
നിഴലില്‍ അവര്‍ പ്രണയം കൈമാറിയോ ?
പൂത്തു നിന്ന നീര്‍മാതളം കൊഴിയുന്നതും
വീണ്ടും തളിര്‍ത്തു പൂവിടുന്നതും സ്വപന്മായിരുന്നോ ?
തുലവര്‍ഷമേഘങ്ങളുടെ വിഷാദം ഒഴുക്കിയത്
നീ പറയാതെ പറഞ്ഞതു ഒക്കെ ആ
നഷ്ടപ്പെട്ട നീലാംബരിയെ പറ്റിയല്ലേ
നിറുകയിലെ ചുംബനത്തിനു നെയ്പായസതിന്റെ
രുചിയും മണവും
സ്നേഹത്തിനു വിരല്‍ സ്പര്‍ ശമുണ്ടെന്നു
എപ്പോഴോ പഠിച്ചു , പിന്നെ ഉറക്കത്തില്‍
വെളിവില്‍ പ്രജ്ഞയില്‍ മനസ്സില്‍ ഹൃദയത്തില്‍
ആഴമേറിയ ഒരു മുറിവിന്റെ മൌനം കനത്തു
സ്വര്‍ണ ചിറകുള്ള പക്ഷിയുടെ മണം നിറഞ്ഞു
കാലം കൊത്തി പറക്കുന്ന വെളുത്ത കണ്ണുകളുള്ള പക്ഷി