പച്ച - പഞ്ചായത്ത് കിണറില്‍ നിന്നു ആരും കുടിച്ച മധുരമുള്ള വെള്ളം
മഞ്ഞ - തൂങ്ങിച്ചത്ത ശാരദ ചേച്ചിയുടെ പേരു അച്ചടിച്ചു വന്ന കടലാസ്
നീല - തുപ്പലില്‍ തപ്പിത്തടഞ്ഞ , ഇരുണ്ട പുകച്ചുരുളുകള്‍ ക്കിടയിലൂടെ കണ്ടത്
ചുവപ്പ് - കടം കേറി മരിച്ച കൊച്ചാപ്പി ചേട്ടന് ബാങ്ക് മാനേജര്‍ സമ്മാനിച്ച ഒരു നാട
വെള്ള - എഴുത്ത് കാണാന്‍ കഴിയാത്ത ഒരു കണ്ണട
കറുപ്പ് - ആത്മ കഥ എഴുതിയ കള്ളന്‍ കുമാരന്റെ ആദ്യ രാത്രി
ഓറഞ്ച് - പഴുക്കാതെ താഴെ പോയ വിമാനത്തിന്റെ കറുത്ത പെട്ടി
ചാര - അപ്പുറത്തെ രാധ ചേച്ചിയുടെ കോഴി
പുള്ളി - കൊച്ചിന്റെ അച്ഛനായ മാന്‍
No comments:
Post a Comment