Thursday, February 5, 2009

എവിടെ നീ ?

എവിടെ നീ പറയു‌
പണ്ടൊരിക്കല്‍ നീ പറയാതെ പറഞ്ഞതു പോല്‍
അന്നെവിടെയും നീ
മുറ്റത്ത് ചികയുന്ന സുന്ദരിക്കൊഴി നീ
ഒളി കണ്ണ് നീട്ടുന്ന കാക്ക കറുമ്പി നീ
പൂവാലിപ്പയ്യ്‌ നീ അമ്മിണി ചേച്ചി നീ
നിറയുന്ന പൂവിന്റെ മധുരമാമോര്‍മ നീ
ഷാപ്പിലെ പാട്ട് നീ , കാട്ടിലെ കൂട്ട് നീ
കപിലിന്റെ ചിരി നീ മറഡോണ ബൂട്ട് നീ
ഇരവികുളത്തിലെ വരയാട് നീ തന്നെ
മാഞ്ഞു പോയ സിംഹ വാലന്‍ നീ
മായാതെ നിക്കുന്ന വാളന്‍ പുളി നീ
ഉപ്പും മധുരവും മരുന്നും മനസ്സും നീ
കല്ല്‌ പെന്‍സില്‍ നീ മഷിത്തണ്ട് നീ
നത്ത പെറുക്കി കളിച്ച തോട് നീ
തോട് കുലുക്കിയ വല്യൊരു വ്ലാന്ക് നീ
പുല്ലു വൈക്കോല്‍ കട്ട മെതി നീ
മരിചീനി ചുട്ട കാന്താരി നീ
വേണു നാഗവള്ളി നീ നാഗയക്ഷി നീ
ഇരുളില്ലേ നുള്ള് നീ നിനവിലെ നനവ് നീ
കരളിനുള്ളില്‍ കരയുന്നതും നീ
മഴ നീ മാരിവില്ല് നീ
പള്ളി നീ പള്ളിക്കൂടം നീ
വഴി നീ വാഴയില ചോറ് നീ
വള്ളവും വള്ളി നിക്കറും നീ
അര സൈക്കിള്‍ അര വയര്‍
അടുപ്പിലിട്ടു ചുട്ട അണ്ടി
അവിച്ച ചക്കക്കുരു മീനിട്ട മാങ്ങ
അടി ചൂരല്‍ മാഷ് ഒക്കെ നീ
കാവ് കുളം ഇടവഴി നടവഴി
ആള്‍ അമ്പലം അടപ്പയാസം നീ
കണ്ണ് നീ കാത്തു നീ
കനിവിന്റെ ഉറവു നീ
മരണം ഉരുകിയൊലിച്ച പാത നീ
എനികറിയാം നീ ഒളിച്ച വഴി ....
ഒടുവിലൊരു നാള്‍ ഞാനുമുണ്ടാവഴി .

No comments:

Post a Comment