Tuesday, October 27, 2009

പരിചിതന്‍

അന്നും അവന്‍ വന്നു
മുടിയില്‍ മെല്ലെ തലോടി
കൈകള്‍ തഴുകി , നെറ്റിയില്‍ ചുംബിച്ചു
അരയിലമരുന്ന വിറപൂണ്ട വിരലുകള്‍
ഇരുളിന്റെ കുഴികള്‍ ആ മിഴികള്‍
മുമ്മൂന്നു പല്ലുകള്‍ , നാവു രണ്ടോ അതെ നാലോ ?
വാല്മാത്രം ഒന്നേ ഉള്ളു , പാവം
കരയുന്നോ ചിരിക്കുന്നോ , അതെ ചിന്തിച്ച് ഉറങ്ങുന്നോ
ഒന്നു തൊട്ടാലോ , തണുപ്പ് ചൂടു വഴു വഴുപ്പ് ?
ശേ ! നാശം കറന്റ് പോയി !

Wednesday, October 14, 2009

പ്രജനനം

ആണ്‍ കിളി പെണ്‍ കിളിയോട് ചോദിച്ചു
നീ വരുന്നോ , കൂട് കൂട്ടാന്‍പറ്റിയ ഒരിടം കണ്ടു
നീ സൈബീരിയന്‍ ഞാന്‍ വെറും എരണ്ട
അത് വേണ്ട , നിന്റെ ദേശാടന പദവി പോകും
എന്കിലൊരു ലിവിംഗ് ടുഗേതെര്‍ ആയാലോ ?
രേഖയില്‍ നീ നിന്റെ വീടില്
ഞാന്‍ എന്റെ കൂട്ടിലും
ഏത് രേഖയില്‍ ? നേര്‍ രേഖയിലോ
അതെ വിപരീത വിശുദ്ധ രേഖയിലോ ?
ഒരു ലോണിനു അപേക്ഷിച്ചാലോ
സ്ഥാവര ജങ്കമ വിവരങ്ങള്‍ നീ പന്കുവേച്ചോ ?
ഇല്ലെങ്ങിലും വിവരാവകാശമുണ്ടല്ലോ
ഇല്ല ഒരു വിവരവും ഇല്ല ,
ഹൊ ! വിഷത്തിനും വിലക്കുരവില്ല
പുല്ലും തവളയും , ഞണ്ടും ഞ വിണി യും
പിണ്ണാക്കും തവിടും ഇറക്കുമതി ചെയ്യുമോ
വേണ്ട , ഈ പ്രജനനം ഇതോടെ തീരട്ടെ .

Wednesday, October 7, 2009

കരയാതിരിക്കുക

കരയാതിരിക്കുക കൂട്ടുകാരീ
നീയിനി കണ്ണീര്‍ കളയാതിരിക്കുക കൂട്ടുകാരീ
ചന്തയിലിന്നു കണ്ണീരിന്‍ വില റെക്കോര്‍ഡ്‌
നീയിതു പൂഴ്ത്തി ഒരു കരിഞ്ചന്ത തുടങ്ങുക
നിന്റെ കൂനിലെ ആലിന്റെ കായകള്‍
മൂപ്പെത്ത്തുന്നത് വരെ നീ കാക്കുക
അത് വരെ നീ കരിമ്പടം കളയാതെ നോക്കുക
അര്‍ദ്ധ രാത്രിയോളം കുട വിടരാതെ പാര്‍ക്കുക
ക്യാമറ കണ്ണുകള്‍ കാണാതെ പോകുക
കണ്ണുകള്‍ക്കുള്ളില്‍ കാഴ്ച ഇല്ലെന്നു നടിക്കുക
കാമം കര്‍പ്പൂരം കൊണ്ടു മറയ്ക്കുക
കരയാതിരിക്കുക നീയിനി കഴുത ചമയാതിരിക്കുക

പറങ്കി മാവുകള്‍ പൂത്തപ്പോള്‍

ഇന്നും കണ്ട സ്വപ്നവും അത് തന്നെ
കക്കൂസും നെല്ലി മരവും കഴിഞ്ഞുള്ള
പറങ്കി മാവ് പൂത്തിരിക്കുന്നു !
ഓര്‍മയിലെവിടെയും പൂവിടാത്ത
ഒരിക്കലും കായ്കള്‍ തൂങ്ങി നിറയാത്ത
നിറവും മണവും പടര്‍താത
ചെടികളെല്ലാം നമുക്കു പാഴ്ചെടികള്‍
മരങ്ങളെല്ലാം വെറും പാഴ്മരങ്ങള്‍
ഒന്നും വിളയാത്ത , കാറും ലോറിയും കേറാത്ത
ഫ്ലാറ്റിനു മേല്‍ ഭീഷണി മണക്കുന്ന
ഭൂമിയെല്ലാം എനിക്ക് വെറും തരിശു നിലം
പാഴ്മരങ്ങള്‍ പൂവിടാറില്ല പൂന്തെനൂട്ടാറുമില്ല
എന്നിട്ടും ഈ വൈകിയ വേളയില്‍
ആ പറങ്കി മാവ് പൂത്തിരിക്കുന്നു !
ശരി നാളെ തന്നെ അത് വെട്ടി മാറ്റണം
ഇനിയും പൂക്കാത്ത മാവുകള്‍ക്ക് ഒരു പാഠമാകട്ടെ
പാഴ് മരമെന്ന പേരു മായ്ക്കാതിരിക്കട്ടെ .