Tuesday, November 25, 2008

ഒരു ഉട്ടോപ്പ്യന്‍ സ്വപ്നം !

ഇന്നും ഞാനൊരു സ്വപ്നം കണ്ടു
എന്നും ഞാനോരോ സ്വപ്നം കാണും
ഇന്നലെയും കണ്ടൊരു സ്വപ്നം
ഇനി നാളെയും മറ്റൊരു സ്വപ്നം
കണ്ണില്ലാതൊരു കാതില്ലാതൊരു
കഥയില്ലാത്തൊരു കവിയുടെ സ്വപ്നം
കനിവില്ലാത്ത കരുണയില്ലാത്ത
കുരുടന്മാരുടെ സുന്ദര സ്വപ്നം
നെന്ചിനുള്ളില്‍ തീയില്ലെന്നൊരു
ചന്തമെഴുന്നൊരു പെണ്ണിന്‍ സ്വപ്നം
ഇന്നൊരു പന്തും പൊട്ടുകയില്ലെന്നൊരു
കുഞ്ഞിന്‍ സ്വപ്നം !
കത്തിയ വയറിന്‍ നോവ്‌ കുറക്കാന്‍
ഒരു പിടി അരിയുടെ അമ്മ സ്വപ്നം
അക്ഷരമോന്നുകുരുന്നിന് നല്കാന
അച്ചന് തോന്നിയ നല്ലൊരു സ്വപ്നം !
ഇനിയും തോക്കുകള്‍ ചോര പോഴിക്കില്ലെന്നര്‍ക്കോ
തോന്നിയ വെറുമൊരു സ്വപ്നം
അമൃതവുമായവനരികില്‍ വരുമെന്നവളുടെ
സുരഭിലമായൊരു സ്വപ്നം !
അവനവനടിമ ചങ്ങല പൊട്ടിച്ചെറിയാന്‍ പണ്ടൊരു
വിപ്ലവ സ്വപ്നം
മരണം കൊണ്ടു മനസ്സു നിരക്കാനപരന്
പണ്ടേ ഭ്രാന്തന്‍ സ്വപ്നം
സ്വപ്നം കണ്ടു നടക്കാനെനിക്ക്
ഇന്നൊരു ഉത്ടോപ്പ്യന്‍ സ്വപ്നം !


നോഹയുടെ പെട്ടകം

നോഹയുടെ പെട്ടകത്തിലെ മുട്ടനെലി
കുഞ്ഞെലിയോടുപറഞ്ഞു
കര കാണാതെ നമ്മള്‍ മരിക്കും
അല്ലെങ്ങില്‍ ആ കഴുകന്റെ വായില്‍ പെടും
അവന്റെ പെണ്ണിന് വിശക്കുന്നുന്ടത്രേ
അതുമല്ലെങ്ങില്‍ ആ പാമ്പ് പെണ്ണിന്റെ വയറ്റില്‍
അവളുടെ ആര്‍ത്തി പിടിച്ച നോട്ടം നീ കണ്ടില്ലേ
ദൈവം തിരഞ്ഞെടുത്തവരല്ലേ നമ്മള്‍
നല്ലവര്‍ , നീ വെറുതെ പേടിക്കുന്നു
പേടിയില്ലതക്കുന്ന മരുന്ന് മനുഷ്യന്‍
കണ്ടു പിടിക്കും ഭാവിയില്‍
അന്ന് നിന്റെ പേടി മാറിടും
പക്ഷെ കുഞ്ഞേ അത് വരെ നീ പേടിയില്ലാതെ
ദൈവത്തെ വിശ്വസിച്ചു ..
വേണ്ട ഞാന്‍ ഒരറ്റം കരണ്ട് തുടങ്ങട്ടെ
കര കാണും വരെ എങ്ങിലും !

Monday, November 24, 2008

പെരുച്ചാഴി

കുഴികളില്‍ നിറയുന്ന നീറുന്ന മൌനം
പനിക്ക് മരണത്തിന്റെ തീക്ഷ്ണ ഗന്ധം !
വിശപ്പിനെ ഉപേക്ഷിച്ചു അവര്‍ കൊണ്ടു പോയ
പ്രതീക്ഷയുടെ കരച്ചില്‍ എവിടെയോ കെട്ട്
തേയിലയുടെ മുകളില്‍ വീഴുന്ന നശിച്ച മഴ
കിടക്കാന്‍ , ഉണ്ണാന്‍ ഒക്കെ ഉള്ളവന്
മഴ ഭംഗിയാണത്രെ !
വിനോദം വികസിച്ച മഷിയില്‍
ഒബാമയും ഒസാമയും ഒപ്പം ചിരിച്ചു
എലികള്‍ ഈ ഭൂമിയില്‍ ഉണ്ടായതു
നന്നായി മോളെ
പക്ഷെ ഒരു ചൂടിനു ഒരു തീ നാളം
കടം തരാന്‍ ആരുണ്ട്‌ ?
ബീഡിപ്പുക ഊതിയ ചുണ്ടിനു
ചൂടുകൊടുത്തു ... ആ ചൂടില്‍ ചുട്ട പെരുച്ചാഴി !

Wednesday, November 19, 2008

ഓര്‍മ്മകള്‍ മരിക്കാത്ത വഴികള്‍ !

ഒരു വേനല്‍ പാളി അടര്‍ന്നു വീണ പോലെ
ഒരു മഞ്ഞു ശിഖരം അലിഞ്ഞു ചേര്ന്നപോലെ
സിരകളില്‍ നിറയും പഴം വീഞ്ഞ് ലഹരിയായ്
ഓര്‍മ്മയായ് നാദമായ് നീ പയ്യെ വന്നോ ?
മരണം കടപുഴകി വീഴുന്ന പുഴയില്‍
മധുരമായ് കുയിലുകള്‍ പാടുന്ന വേളയില്‍
അരയില്‍ അമൃതവും അനുരാഗവും പേറി
പ്രകൃതി നാണിച്ചു നിന്ന സന്ധ്യയില്‍
ഇമകളിലായിരം ചുടു നോവോളിപ്പിച്ചു
ചടുലമാം കരളിന്റെ ഈറന്‍ തിളപ്പിച്ചും
വിരഹമായ് ദുഖമായ കനിവിന്റെ കാലമായ്
ചെറു ചെരാതിന്‍ വെളിച്ചം തെളിച്ചു നീ .
ഇരവിന്റെ നഖരുകള്‍ കൂര്‍ത്തു നിന്നോരാ
കുളിരിന്‍ കരിമ്പടം വാരിപ്പുതച്ചു നീ
ഇരുളില്‍ നിനവിന്റെ തീരങ്ങളില്‍
വെറുമൊരു മയില്‍ പീലി തണ്ട് ശേഷിച്ചു
വെറുമൊരു ചിരിയില്‍ ചോര മണക്കുന്ന
മാനം മഴയായ് പെയ്തു പെയ്തോടുങ്ങവേ
അരികില്‍ അകലങ്ങളില്‍ എവിടെയോ

എങ്ങോ .. ഇണയെ തിരഞ്ഞൊരു രാപ്പാടി കേഴുന്നു .
ഇനിയും വരാത്ത വസന്തവും തേടി
മിഴികളിലഴലിന്റെ സ്വപ്നം കരിഞ്ഞു പോയ് ....
പുഴയും നിലാവും നീ നടന്നൊരാ വഴിയും
പൂക്കളും പുലരിയും എങ്ങോ മറഞ്ഞു പോയ് ..

Monday, November 17, 2008

ഒരു കവിത പോലെ മൌനം

മൌനം വീണുടഞ്ഞപ്പോള്‍ കഷ്ണം എ
കഷണം ബി യോട് ചോദിച്ചു
സഹോദര നീ മൂകനല്ല അല്ലെ ?
ബി അച്ഛന്റെ മൌനം പാലിച്ചു ,
പറയു നീ വെറും ഊമയാണോ
ബി അമ്മയുടെ മൂകത പ്രാര്‍ത്ഥിച്ചിരുന്നു
ക്ഷമയുടെ നെല്ലിപ്പലക വിറച്ച നിമിഷത്തില്‍
സീ എണ്ണ കഷ്ണത്തെ നോക്കി എ ആക്രോശിച്ചു
കൊല്ലവനെ ! പാവം ബി എന്നമൌനവും
അങ്ങനെ അലിഞ്ഞളിഞ്ഞില്ലാതെ യായി ...
അമ്മയെ പോലെ , അച്ഛനെ പോലെ ...