Wednesday, November 3, 2010

കവി

പിടലിയിലൊരുപിടി പൊടുന്നനെ
പോക്കെറ്റില്‍ രണ്ടു വിരലുകളില്‍
ഒരു ചിരി , തീക്ഷ്ണ ദൈന്യ നിസ്സംഗ പുച്ഛം
ഹൃദയത്തില്‍ ഒരുന്മേഷ ദ്രാവകത്വം
അലസഗമന വിലസ വിഹാര നടനം
നാട്യ ലേശ നിര്‍മലത്വം നിര്‍മുക്തം
സ്വന നിമ്നോന്നതങ്ങളില്‍ ഞെരിയുന്ന വാക്കുകള്‍
ചിലമ്പിച്ച മൌനങ്ങളില്‍ സന്ധ്യ വീണലിഞ്ഞപ്പോള്‍
ഒരു നിമിഷത്തിലപ്രത്യക്ഷാനുഭവം
കവി , കവിത , ജീവിതം
എല്ലാം ഒന്ന് തന്നെ , നീ തന്നെ !

Thursday, June 24, 2010

വരയന്‍ കുതിര

വഴിയിലൊരു വരയന്‍ കുതിര ,
ഒരു സംശയം, ഇത് ആഫ്രിക്കയാണോ ?
ഇന്നലെ അടിച്ചത് മൂലവെട്ടി അല്ലെ
ആഫ്രിക്കയും അമേരിക്കയും
എന്തിനു സ്വര്‍ഗം , നരകം
എല്ലാം ഒരു തുടം, ഒരു കവിള്‍ ദൂരത്തില്‍ ,
ഇതാണോ ഗ്ലോബലി സേഷന്‍ ? അതോ വസുദൈവക കുടുംബ ....
ഛെ ! അങ്ങനെ നാവിനു വഴങ്ങാതെ എന്തോ ഒന്നില്ലേ അത്
വിഷയത്തില്‍ നിന്ന് വഴുതാതെ മാഷേ
കുതിര വരയന്‍ കുതിര
ലോക കപ്പ്‌ പേടിച്ചു നാട് വിട്ടതാണോ ?
അതെ ലോക്കല്‍ കഴുതയ്ക്ക് വരയിട്ടതോ
വരയാനും വരയിടാനും തിരക്ക്
ഒരു വിര വിരേചനത്തിന്റെ സുഖം !
വര കണ്ടാല്‍ തിരിച്ചരിയാമത്രേ
ഒരു മനുഷ്യന് ഒരു വിരല്‍ വര
ഒരു കുതിരക്ക് ഒരു പുറം വര
ആയിരം അകം വര അര മനുഷ്യന്
എന്തായാലും സംഭവം ജോറായിട്ടുണ്ട്
മോനെ ബോര്‍ഡ്‌ തൂക്കിക്കോ
ഇന്നത്തെ സ്പെഷ്യല്‍ - സീബ്ര ജിന്‍ ജിന്‍ ഫ്രൈ !

Tuesday, April 20, 2010

കരയാത്ത കുഞ്ഞ്

ജനിച്ചപ്പോള്‍ ഞാന്‍ പുഞ്ചിരിച്ചു
പൊക്കിള്‍ കൊടി മുറിഞ്ഞപ്പോള്‍ മന്ദഹസിച്ചു
തലകീഴായി ലോകം കണ്ടു ഓര്‍ത്തു ചിരിച്ചു
കാഴ്ചകള്‍ നോക്കി ആര്‍ത്തു ചിരിച്ചു
വീഴ്ചകള്‍ കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചു
നേര്‍ച്ചകള്‍ കണ്ടു മന്ദസ്മിതം തൂകി
ആഴ്ചയിലൊരിക്കല്‍ പല്ലിളിച്ചു
പിന്നീട് എപ്പോഴോ ഒരുനാള്‍ പാല്‍ ചിരി
പിന്നെ ഒന്ന് കണ്ണിറുക്കി ചിരിച്ചു
വഴിയില്‍ ഇപ്പോഴും ഉള്ളില്‍ ചിരിച്ചു
വേദനകള്‍ ഒരു കോണില്‍ ചിരിയിലൊതുക്കി
പിന്നെ ആദ്യമായി അട്ടഹസിച്ചു
ഇതാണ് ചിരി ഇത് തന്നെയാണ് ചിരി ..
ഹഹഹഹഹഹഹഹ !

Thursday, February 11, 2010

മോഹങ്ങള്‍ !

അയയില്‍ ഉണക്കാനിട്ട റബ്ബര്‍ ഷീറ്റുകളായി
മോഹങ്ങള്‍ വരണ്ടു കിടന്നപ്പോള്‍
കുടുക്കയില്‍ ഇടയ്ക്കിടെ കുമിഞ്ഞു കൂടിയ
സ്വപ്‌നങ്ങള്‍ പിറുപിറുത്തു !

Tuesday, February 9, 2010

കയ്യേറ്റം

ആദിയില്‍ ഒരു അണുവായി , ഒരു കുഞ്ഞു ബീജമായ്
ഇരുളിന്റെ ഇടവഴികള്‍ കയ്യേറി നീ വന്നു
ഇരവിന്റെ മറവിലൊരു നിദ്രയിലിരുന്നു ഞാന്‍
നിന്റെ വരവ് പ്രതീക്ഷിച്ച സമയമായില്ലെങ്കിലും
നിറവിന്റെ പാഴ്ഭൂമിയെന്നു നീ ചൊല്ലിയെന്‍
അരവഴികള്‍ , മരതക പച്ച നിറക്കവേ
പകരമുരുകിയൊലിച്ച നിറങ്ങളില്‍
പല പല നാളുകള്‍ കാവലിരുന്നു നീ
നരി , പുലിപിന്നെ ആനകള്‍ പന്നികള്‍
കടുവ കരടി കാട്ടുതീ കരി മൂര്‍ഖനും വന്നു
ഒരു തരിയെന്‍കിലും വിട്ടുപോകാതെ നീ
എന്റെ സിരയിലപ്പോഴും തുടര്‍ന്നു കയ്യേറ്റം
നിര മാറി , മഴ വന്നു ഇഴയുന്ന പുഴ തീര്‍ന്നു
ഒടുവിലെപ്പോഴോ നീ കരയും തുഴഞ്ഞു പോയ്‌
എന്റെ വഴികളില്‍ പ്രളയം ചൂട് ചോരയി തിരതള്ളി
കാലം കളി തൊട്ടിലില്‍ കെട്ടിയിട്ട
ജാലകം പോലും കയ്യേറി പിന്നെ നീ
തളിരായി നീ രണ്ടു കണ്ണുകള്‍ കുളിരായാദ്യം
അമൃതം പകര്‍ന്നതും
പിന്നെ പൂവായ് കായായ് , അതിലൊരു പുഴുവായ്
ചിറകുള്ള കഴുകനായ്‌ ഇന്നുമെപ്പോഴും തുടരുന്നു കയ്യേറ്റം