Tuesday, November 25, 2008

ഒരു ഉട്ടോപ്പ്യന്‍ സ്വപ്നം !

ഇന്നും ഞാനൊരു സ്വപ്നം കണ്ടു
എന്നും ഞാനോരോ സ്വപ്നം കാണും
ഇന്നലെയും കണ്ടൊരു സ്വപ്നം
ഇനി നാളെയും മറ്റൊരു സ്വപ്നം
കണ്ണില്ലാതൊരു കാതില്ലാതൊരു
കഥയില്ലാത്തൊരു കവിയുടെ സ്വപ്നം
കനിവില്ലാത്ത കരുണയില്ലാത്ത
കുരുടന്മാരുടെ സുന്ദര സ്വപ്നം
നെന്ചിനുള്ളില്‍ തീയില്ലെന്നൊരു
ചന്തമെഴുന്നൊരു പെണ്ണിന്‍ സ്വപ്നം
ഇന്നൊരു പന്തും പൊട്ടുകയില്ലെന്നൊരു
കുഞ്ഞിന്‍ സ്വപ്നം !
കത്തിയ വയറിന്‍ നോവ്‌ കുറക്കാന്‍
ഒരു പിടി അരിയുടെ അമ്മ സ്വപ്നം
അക്ഷരമോന്നുകുരുന്നിന് നല്കാന
അച്ചന് തോന്നിയ നല്ലൊരു സ്വപ്നം !
ഇനിയും തോക്കുകള്‍ ചോര പോഴിക്കില്ലെന്നര്‍ക്കോ
തോന്നിയ വെറുമൊരു സ്വപ്നം
അമൃതവുമായവനരികില്‍ വരുമെന്നവളുടെ
സുരഭിലമായൊരു സ്വപ്നം !
അവനവനടിമ ചങ്ങല പൊട്ടിച്ചെറിയാന്‍ പണ്ടൊരു
വിപ്ലവ സ്വപ്നം
മരണം കൊണ്ടു മനസ്സു നിരക്കാനപരന്
പണ്ടേ ഭ്രാന്തന്‍ സ്വപ്നം
സ്വപ്നം കണ്ടു നടക്കാനെനിക്ക്
ഇന്നൊരു ഉത്ടോപ്പ്യന്‍ സ്വപ്നം !


No comments:

Post a Comment