മൌനം വീണുടഞ്ഞപ്പോള്‍ കഷ്ണം എ
കഷണം ബി യോട് ചോദിച്ചു
സഹോദര നീ മൂകനല്ല അല്ലെ ?
ബി അച്ഛന്റെ മൌനം പാലിച്ചു ,
പറയു നീ വെറും ഊമയാണോ
ബി അമ്മയുടെ മൂകത പ്രാര്‍ത്ഥിച്ചിരുന്നു
ക്ഷമയുടെ നെല്ലിപ്പലക വിറച്ച നിമിഷത്തില്‍
സീ എണ്ണ കഷ്ണത്തെ നോക്കി എ ആക്രോശിച്ചു
കൊല്ലവനെ ! പാവം ബി എന്നമൌനവും
അങ്ങനെ അലിഞ്ഞളിഞ്ഞില്ലാതെ യായി ...
അമ്മയെ പോലെ , അച്ഛനെ പോലെ ...
No comments:
Post a Comment