പാതി മയങ്ങിയ പ്രജ്ഞയില്‍ പരസ്പരം
പോരിനോരുങ്ങി മടങ്ങിയ നിമിഷം
സിരയിലൊരു തുള്ളി ചോര എവിടെയോ
ശേഷിച്ചിരിക്കണം
മലകളിലുരുള്‍ പൊട്ടി തഴംബിച്ച്ച മിഴികളില്‍
കരളില്‍ നിന്നു പൊട്ടിച്ചെടുത്ത് പകുത്ത
ഇരയുടെ രുചി മണത്ത വല-
ക്കണ്ണിമുറിച്ചു രസിച്ചതും
കൂര്‍ത്തു മൂര്‍ത്തു പഴുത്ത കമ്പിയില്‍
ജീവിത പ്ലാവില കുത്തി നടന്ന വഴികളില്‍
കരിയില്‍ കറുപ്പില്‍ കാമത്തിന്‍ പൊട്ടുകള്‍
എട്ടു ദിക്കിലും ചിതറിച്ച കാല്‍കളില്‍
ചിരിയിലോളിപ്പിച്ച വിഷധൂളികള്‍
ചിന്തയിലേക്ക് ചിതരിതെരിപ്പിച്ചു
വെളിച്ചമൊരു ശാപമാകവേ
ശവം മനക്കുമിടനാഴിയില്‍
കാലത്തിന്‍ ചെളിപുരണ്ട കുരുതിക്കലങ്ങളില്‍
ഏക താനമായ് നെയ്തു നെയ്തു നീയിര്‍രിക്കൂ
നഗ്നമാമിരുളില്‍ ഇനി ഞാനും മരിച്ചോട്ടെ !
No comments:
Post a Comment